പ്രണയിക്കാന്‍ മംമ്‌തയും ദിലീപും
പാസഞ്ചറിന് ശേഷം ദിലീപും മംമ്‌തയും ഒന്നിക്കുന്നു. 'മമ്മി ആന്റ് മി'യുടെ വിജയത്തിന് ശേഷം ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലാണ് ഇവര്‍ പ്രണയ ജോഡിയാകുന്നത്. ഈസ്‌റ്റ്‌കോസ്‌റ്റ് സിനിമുടെ ബാനറില്‍ ഈസ്‌റ്റ്‌കോസ്‌റ്റ് വിജയനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാംഗ്ലൂരില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ഒരാളാണ് ദിലീപിന്റെ കഥാപാത്രം. രണ്ട് വ്യത്യസ്‌ത സാംസ്‌ക്കാരികസാഹചര്യങ്ങളില്‍ നിന്നു വരുന്ന രണ്ടുപേര്‍ തമ്മില്‍ പരിചയത്തിലാവുന്നതും അത് പ്രണയത്തിലേക്ക് നീങ്ങുന്നതുമാണ് കഥ. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും.
|
സ്വന്തം ഭാര്യ സിന്ദാബാദ്
രാമരാവണന് ശേഷം ബിജു വട്ടപ്പാറ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വന്തം ഭാര്യ സിന്ദാബാദ്. ഗിന്നസ് പക്രു നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ നായിക ശ്രുതിലക്ഷ്മിയാണ്. വെട്ടൂര്‍ ശിവന്‍കുട്ടിയെന്നാണ് പക്രുവിന്റെ കഥാപാത്രത്തിന്റെ പേര്. മുകേഷ്, ഹരിശ്രീ അശോകന്‍, സുരാജ്, സലിം കുമാര്‍, ശ്രീജിത്ത് രവി, കൊച്ചുപ്രേമന്‍ എന്നിവരും അഭിനയിക്കുന്നു. ഇഫര്‍ ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഒറ്റപ്പാലമാണ്.
|
|
ഇന്നസെന്റ് തമിഴിലേയ്ക്ക്
നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്നസെന്റ് തമിഴ് സിനിമയില്‍ അഭിനയിക്കുന്നു. നടനും സംവിധായകനുമായ സമുദ്രക്കനിയുടെ പുതിയ ചിത്രത്തിലാണ് ഇന്നസെന്റ് വേഷമിടുന്നത്. മോഹന്‍ലാലിന്റെ ശിക്കാറില്‍ വില്ലന്‍ റോള്‍ ചെയ്യാനെത്തിയ വേളയിലാണ് സമുദ്രക്കനി ഇന്നസെന്റുമായി പരിചയപ്പെടുന്നതും തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചതും. സുബ്രമണ്യപുരത്തിന്റെ സംവിധായകന്‍ ശശികുമാറാണ് ഈ ചിത്രത്തില്‍ നായകന്‍. തമിഴില്‍ പ്രിയദര്‍ശന്റെ 'ലേസാ ലേസാ'യിലാണ് ഇന്നസെന്റ് ഇതിന് മുമ്പ് അഭിനയത്.
|
പാട്ടു സീനിനു 2കോടി!
തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ലക്ഷ്യമിടുന്ന വിജയ്‌യുടെ പുതിയ ചിത്രത്തിന്റെ ഒരു പാട്ടു സീനിന്റെ ചെലവു 2കോടി! രൂപ. വേലായുധം എന്ന ചിത്രത്തില്‍ ജെനിലിയ, ഹന്‍സിക എന്നിവര്‍ക്കൊപ്പമുള്ള ഗാനചിത്രീകരണമാണ് ആഭാടമായി ചിത്രീകരിക്കാന്‍ വിജയ് തീരുമാനിച്ചത്. വിദേശ ലോക്കഷനിലല്ല പാട്ടു സീന്‍ എടുക്കുന്നത്. ചെന്നൈയില്‍ കൂറ്റന്‍ സെറ്റിട്ടാണ് സീന്‍ എടുക്കുന്നത്. രണ്ടു നായികമാരുമായി ജോഡിയായുള്ള പാട്ടുകള്‍ പ്രത്യേകം പ്രത്യേകം നേരത്തെ ഹൈദരാബാദില്‍ വച്ച് എടുത്തിരുന്നു
|
|